in മലയാളം / Malayalam translated by Divya & family
This object has been translated into 8 different languages by 6 different users
മാഞ്ചസ്റ്റർ മ്യൂസിയത്തിലെ വിവേറിയം ടീം
പരിപാലിക്കുന്ന, ഗുരുതരമായ വംശനാശഭീഷണി
നേരിടുന്ന ഒരു ഇനം തവളയാണ് വേരിയബിൾ
ഹാർലെക്വിൻ.
വിവേറിയത്തിലെ ഹാർലെക്വിൻ തവളകൾ
മാഞ്ചസ്റ്റർ മ്യൂസിയത്തിന്റെ ഉരഗങ്ങളുടെയും
ഉഭയജീവികളുടെയും പ്രജനന പദ്ധതിയുടെ
ഭാഗമാണ്. പനാമയ്ക്ക് പുറത്തുള്ള വേരിയബിൾ
ഹാർലെക്വിൻ തവളയുടെ ഏക ബന്ദി
മാതൃകകൾ 2019ൽ മാഞ്ചസ്റ്റർ മ്യൂസിയം
സ്വന്തമാക്കി. പനാമ അംബാസ്സഡർ ആണ് 2019ൽ
മാഞ്ചസ്റ്റർ മ്യൂസിയത്തിൽ ഈ പ്രൊജക്റ്റ്
ആദ്യമായി ആരംഭിച്ചത്. ഞങ്ങളുടെ,
സ്പോൺസർ എ ഫ്രോഗ് സ്കീം, സാന്താ
ഫെയിലെ സംരക്ഷണ പ്രവർത്തനങ്ങളെയും
ഇടപെടലുകളെയും പിന്തുണയ്ക്കുന്നു.
ഈ ഇനം തവളകളെ സംരക്ഷിക്കാനുള്ള
പദ്ധതിയിൽ, പനാമയിലെ സാന്താ ഫെ
ദേശീയോദ്യാനത്തിനുള്ളിലെ ഒരു തദ്ദേശീയ
മഴക്കാടുകളുടെ സമൂഹത്തെ പിന്തുണക്കുന്നതും
ഉൾപ്പെടുന്നു. ഹാർലെക്വിൻ ഫ്രോഗ് പ്രോജക്റ്റ്,
പ്രദേശവാസികളെ, ഗവേഷകരെന്ന നിലയിൽ
ശാസ്ത്രീയ ഡാറ്റാ ശേഖരണത്തിൽ പൂർണ്ണമായും
ഉൾപ്പെടാൻ പരിശീലിപ്പിക്കുകയും,
കമ്മ്യൂണിറ്റികളെയും സ്കൂൾ കുട്ടികളെയും
അവരുടെ പരിസ്ഥിതി പരിപാലിക്കാൻ
പിന്തുണയ്ക്കുകയും ചെയ്യുന്നു.
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
Report License: CC Attribution - Creative Commons Learn moreDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
15 May, 2023
wow , it’s wonderful work and you gave us major information. keep going Tolla