in മലയാളം / Malayalam translated by Divya
This object has been translated into 6 different languages by 6 different users
മഞ്ഞ് വെളുത്തതും തിളക്കമുള്ളതുമായതിനാൽ, അതിന് ശക്തമായ പ്രതിഫലന ഗുണമുണ്ട്. അതായത് മഞ്ഞിന്റെ ഉപരിതലത്തിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യ രശ്മികളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ, അന്ധതയ്ക്ക് കാരണമാകും. ഇന്‍വിറ്റ് ആളുകൾ, അതായത് ആർട്ടിക് പോലുള്ള ഹിമ പ്രദേശങ്ങളിൽ ജീവിക്കുന്നവർ ഈ ശക്തിയേറിയ വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനും, സുരക്ഷിതമായി പുറത്ത് നടക്കുന്നതിനും വേണ്ടി ഇത്തരം മഞ്ഞു കണ്ണടകൾ ഉപയോഗിക്കുന്നു. ആഗോളതലത്തിൽ, ഹിമത്തിന്റെ പ്രതിഫലനം ‘ആൽബിഡോ ഇഫക്റ്റ് ‘എന്നറിയപ്പെടുന്ന ഒരു പ്രതിഭാസത്തിലേക്ക് നയിക്കുന്നു, അതായത് ഭൂമിയുടെ മഞ്ഞുവീഴ്ചയുള്ള ഭാഗങ്ങൾ സൂര്യപ്രകാശത്തെ ബഹിരാകാശത്തേക്ക് പ്രതിഫലിപ്പിക്കുകയും കാലാവസ്ഥയെ തണുപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം. കാലാവസ്ഥ മാറുകയും ചൂടാകുകയും ചെയ്യുന്നതോടെ, ഭൂമിയിൽ ആകെ ഉണ്ടായിരുന്ന മഞ്ഞ് നഷ്ടപ്പെടാൻ തുടങ്ങുന്നു. ഇത് ഭൂമിയുടെ സ്വയം തണുപ്പിക്കാനുള്ള കഴിവ് കുറയ്ക്കുകയും ഭൂമി കൂടുതൽ കൂടുതൽ ചൂടാകാനും കാരണം ആകുന്നു.
നിങ്ങൾ ഇതുവരെ പോയിട്ടുള്ളതിൽ വച്ച് ഏറ്റവും തണുപ്പുള്ള സ്ഥലം ഏതാണ്?
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
Report License: CC Attribution - Creative Commons Learn moreDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
25 Apr, 2023
In Polish
17 Nov, 2023
Well done, thank you