in മലയാളം / Malayalam translated by Divya & family
This object has been translated into 10 different languages by 6 different users
മാഞ്ചസ്റ്റർ മ്യൂസിയത്തിലെ ഏറ്റവും പ്രിയപ്പെട്ട
ഫോസിലുകളിൽ ഒന്നാണ് ജുറാസിക് കാലഘട്ടത്തിലെ
പെർസി എന്ന പ്ളേസിയോസർ.
1960 ൽ, മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി
വിദ്യാർത്ഥികളുടെ ഫോസിലുകൾ തേടി ഉള്ള ഒരു
ഫീൽഡ് ട്രിപ്പിനിടെയാണ് പെർസിയെ കണ്ടെത്തിയത്.
ബെലെംനൈറ്റ് എന്ന ഒരു പൊതു ഫോസിൽ
കണ്ടെത്തിയെന്നാണ് വിദ്യാർത്ഥികൾ ആദ്യം
കരുതിയത്. എന്നാൽ ഇത് തികച്ചും സവിശേഷമായ
ഒന്നാണെന്ന് അവരുടെ ലക്ചറർ ഫ്രെഡ്
ബ്രോഡ്ഹർസ്റ്റ് തിരിച്ചറിഞ്ഞു.
ഫോസിൽ തിരമാലകളാൽ നശിക്കപ്പെടാനുള്ള
സാധ്യത വളരെ കൂടുതലായിരുന്നതിനാൽ, അവർ
കഴിയുന്നത്ര അപ്പോൾ തന്നെ ശേഖരിക്കുകയും
ബാക്കിയുള്ളവ ശേഖരിക്കാൻ വൈകാതെ
തിരിച്ചെത്തുകയും ചെയ്തു.
അവർ പ്ലാസ്റ്റർ ജാക്കറ്റുകളിൽ വലിയ
പാറക്കഷണങ്ങൾ പൊതിഞ്ഞ ശേഷം ഫോസിൽ
സുരക്ഷിതമായി മാഞ്ചസ്റ്റർ സർവകലാശാലയിലേക്ക്
കൊണ്ടുവന്നു. പതിറ്റാണ്ടുകളായി ഫോസിൽ
ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പെർസിയെ
ശാസ്ത്രജ്ഞർ ഒരു ‘ഹോളോടൈപ്പ്’ എന്ന പേരിൽ തരംതിരിക്കുന്നു. അതായത് ഇതിനെ തന്റെ സ്പീഷിസിലെ ആദ്യത്തേതും ഏറ്റവും പ്രധാനപെട്ടതുമായ റഫറൻസ് പോയിന്റായി
കാണുന്നു. ലോകമെമ്പാടുമുള്ള ഗവേഷകർ ഇതിനെ പഠിക്കുകയും ചെയുന്നു.
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
Report License: CC Attribution - Creative Commons Learn moreDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
Write a Reply or Comment