in മലയാളം / Malayalam translated by Divya & family
This object has been translated into 5 different languages by 5 different users
നറ്റാൽ സർവകലാശാലയിലെ പ്രൊഫസർ ഫ്രാങ്ക്
ജോൾസ് സംഭാവന ചെയ്ത, 1994 ലെ
ദക്ഷിണാഫ്രിക്കൻ പൊതുതെരഞ്ഞെടുപ്പിൽ
ഉപയോഗിച്ച ഒരു കൂട്ടം തെരഞ്ഞെടുപ്പ്
ബോധവത്കരണ പോസ്റ്ററുകളിൽ നിന്നുള്ളതാണ്
ഇത്.
ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി,
1994-ൽ, എല്ലാ പൗരന്മാർക്കും വോട്ടവകാശം
ലഭിച്ചു.
വംശത്തെ അടിസ്ഥാനമാക്കി പൗരന്മാരുടെ
അവകാശങ്ങൾ പരിമിതപ്പെടുത്തുന്ന
സമ്പ്രദായത്തെ അവസാനിപ്പിക്കുന്നതിന്റെ ഒരു
പ്രധാന അടയാളമായി ഇത് മാറുകയും, വിപ്ലവ
നേതാവ് നെൽസൺ മണ്ടേല രാജ്യത്തിന്റെ
ആദ്യത്തെ കറുത്ത പ്രസിഡന്റായി
തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
നെൽസൺ മണ്ടേലയുടെ ഈ ഐതിഹാസിക
വിജയം വർണ്ണവിവേചനാനന്തര
കാലഘട്ടത്തിന്റെ തുടക്കമായി
കണക്കാക്കപ്പെടുന്നു, കൂടാതെ എല്ലാ വർഷവും
ഏപ്രിൽ 27 സ്വാതന്ത്ര്യ ദിനമായി
ആഘോഷിക്കപ്പെടുന്നു. പ്രായപൂർത്തിയായ എല്ലാ
പൗരന്മാർക്കും അവരുടെ രാഷ്ട്രീയ നേതൃത്വത്തിന്
വോട്ട് ചെയ്യാനുള്ള അവകാശം നൽകുന്ന
സാർവത്രിക വോട്ടവകാശം, ജനാധിപത്യ
സമൂഹങ്ങളുടെ മൂലക്കല്ലാണ്.
പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ട്
ചെയ്യാനുള്ള അവകാശം നിങ്ങളുടെ രാജ്യം
അനുവദിച്ചത് എപ്പോഴാണ്?
This is an object from the Manchester Museum collection translated from English to the Indian language Malayalam.
Malayalam is a Dravidian language spoken very commonly in the Southern state of India called Kerala along with Indian territories Lakshadweep and Mahé, Puducherry.
Manchester has a vibrant Malayali community and a Manchester Malayalee association comprising of people from all age groups. This signifies the importance of having a translation in Malayalam of the museum objects thereby making the museum experience more welcoming, inclusive and wholesome.
Report License: CC Attribution - Creative Commons Learn moreDo you have something you’d like to say, in your own language or English, about the object or translation? We’d like to hear what you think.
Translations are community-sourced and for anyone to participate in, however you use your language. For more information, see Community Guidelines.
19 Apr, 2023
ملصقات من افريقيا الجنوبية الملصقات هدفها إيصال رسالة تعبر عن تعددية المجتمع في جنوب افريقيا